പ്രഹസനങ്ങളുടെ മഹാപരമ്പരകളായിരുന്നു ഓരോ inspection ഉം. അലങ്കോലമായ ഹോസ്റ്റൽ മുറികളെ അലങ്കരിക്കുന്ന കപടനാട്യം!! വൃത്തിയില്ലെന്ന് തോന്നുന്ന സകലതും ഒഴിഞ്ഞ പെട്ടികളിലും ബക്കറ്റിലും കുത്തിനിറയ്ക്കാൻ എല്ലാർക്കും പ്രത്യേക കഴിവായിരുന്നു. അടുക്കി വെക്കാൻ ഒരിക്കലും പഠിച്ചിരുന്നില്ല, ചിതറികിടക്കുന്നതിനായിരുന്നു എപ്പൊഴും ഭംഗി. എനിക്ക് തോന്നിയിട്ടുണ്ട്, ഹോസ്റ്റൽ മുറികളെ നിർജീവമാക്കുന്നത് ഇൻസ്പെക്ഷൻ സമയങ്ങളായിരുന്നെന്ന്. മുഷിപ്പിന്റെ മണമില്ലാതെ, കോലാഹലങ്ങളില്ലാതെ, നീണ്ട നിശബ്ദതയിൽ ഇല്ലാതാവുന്ന സന്തോഷങ്ങൾ.. ഒന്ന് കാതോർത്താൽ കേൾക്കാം അവിടവിടെ ഉയരുന്ന, മാറ്റിനിർത്തപ്പെട്ടവരുടെ അടക്കിപ്പിടിച്ച നെടുവീർപ്പുകൾ. വള്ളിപൊട്ടിയ ചെരുപ്പിന്റെ, ഇനിയും ഒഴിവാക്കാത്ത prefect ഷൂവിന്റെ, ഇതുവരെ വെള്ളം കാണാത്ത ട്രാക്സ്യൂട്ടിന്റെ, ചെളി പുരണ്ട ഫുട്ബോളിന്റെ, അങ്ങനെ അങ്ങനെ അങ്ങനെ.. . . . . . . . . . . . . . . . . . . . . . . . . . #jnvmemories #jnvian #jnv #jnvcalicut #jnvfamily #navodaya_days #navodayan #navodayans #arttrade #illustrationoftheday #illustratorsoninstagram #graphicdesign #design #designthinking #clgvibes😎✌🏻️✌🏻 #clgdiaries📖🔖💃😍 #hostellife😍 #schoolmemories #schooldays #artlife #designlife #designersofkerala #creative #digitalart #calicut #drawingoftheday #designinspiration #artshare #kozhikode #malayali (at Calicut, India) https://www.instagram.com/p/CCBQEdxDpwu/?igshid=1m3dyxkbw9hvs