Bangalore to Hampi malayalam trip
വിജയനഗര സാമ്രാജ്യ തലസ്ഥാനം കേട്ട് മാത്രം അറിഞ്ഞ ആ ചരിത്ര സ്മാരകത്തെ കാണാൻ ഞങ്ങൾ പെരുമ്പാവൂരിൽ നിന്ന് 19-ാം തിയതി വൈകുന്നേരം 4 മണിക്കാരംഭിച്ചു.
ഏറ്റവും കുറഞ്ഞ ചെലവിൽ ആ സാമ്രാജ്യം കാണാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ബാംഗ്ലൂർ വരെ ഞങ്ങളെ ഒരു uncle drop ചെയ്തു.
വഴിയിൽ വണ്ടി ഞങ്ങളെ ചതിച്ചെങ്കിലും വണ്ടി തള്ളി തളളി ഞങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.
യാത്രയിൽ മുഴുവൻ ഹംപിയായിരുന്നു മനസ്സിൽ.1336-ൽ ഹരിഹര എന്ന രാജാവ് സ്ഥാപിച്ച തുംഗഭദ്ര നദിക്കടുത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ അതുല്യ സാമ്രാജ്യം.
അങ്ങനെ ബാംഗ്ലൂർ എത്തി. രാത്രി 10 മണിക്കാണ് ട്രയിൻ. 9:55 ആയപ്പോഴാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്. ഒന്നും കഴിച്ചിട്ടില്ല, സമയവുമില്ല എന്ന ചോദ്യത്തിന് കടയിലിരുന്ന ബിസ്ക്കറ്റ് ഉത്തരം നൽകി. 2 പാക്കറ്റ് ബിസ്ക്കറ്റും ആയി യാത്ര ആരംഭിച്ചു.
ഞങ്ങൾ പുലർച്ചെ 7 മണിക്ക് ഹൊസപ്പെട്ടയിലെത്തി. ട്രയിനിൽ നിന്നിറങ്ങിയ ഞങ്ങളെ സ്വീകരിച്ചത് റിക്ഷാക്കാരായിരുന്നു.
വിലപേശലുമായി വന്ന അവരെ മനപൂർവ്വം അവഗണിച്ചു. വേറെ ഒന്നുമല്ല ചിലവ് ചുരുക്കൽ ആയിരുന്നു ലക്ഷ്യം. സ്റ്റേഷനിൽ നിന്നും നടന്നാൽ ബസ് സ്റ്റാൻ്റിലെത്താം. അവിടെ നിന്നും വെറും അരമണിക്കൂർ ഹംപി. ബസിലിരുന്നു തന്നെ പഴയ കെട്ടിടങ്ങൾ നമുക്ക് കാണാം.
[ഹംപിയിലെത്തിയ ഞങ്ങൾ ഒരു ബൈക്ക് റെൻ്റെടുത്തു.
ഹരിഹര എന്ന രാജാവാണ് സാമ്രാജ്യ സ്ഥാപകനെന്നും അദ്ദേഹം സംഘം dynasty-യിൽ ഉൾപെടുന്നു എന്നും 4 രാജവംശങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നും തുള്ളുവ, സലുവ, അരവിന്ദ തുടങ്ങിയവയാണ് രാജവംശങ്ങൾ എന്നും ഡക്കാൻ സുൽത്താൻ്റെ കടന്ന് വരവോടെ ക്ഷയിച്ചു തുടങ്ങിയ ഈ സാമ്രാജ്യം കാണാൻ വിദേശികളുൾപ്പടെ അനേകർ അന്നും ഇന്നും ഇവിടെ വന്നു കൊണ്ടേയിരിക്കുന്നു എന്നു മുള്ള സത്യം ഞങ്ങൾ മനസ്സിലാക്കി.
അന്നത്തെ മാർക്കറ്റ്, ഗജ ശാല, ഉഗ്രനരസിംഹ temple വിത്തല temple തുടങ്ങിയവ ഇന്നും കേടുകൂടാതെ അവർ കാത്തു സൂക്ഷിക്കുന്നു. ഇവയിലേറ്റവും പ്രാധാന്യമർഹിക്കുന്നത് 2 ക്ഷേത്രങ്ങളാണ്. വിരുപക്ഷ, ഹസരാമ തുടങ്ങിയവയാണ് അത്. 7-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രത്യേകതയുമായി വിരുപക്ഷയും രാമായണം മുഴുവൻ ഭിത്തിയിൽ കൊത്തിവെച്ച പ്രത്യേകതയുമായി ഹസരാമയും ഒന്നിനൊന്ന് മികവുളളതാണ്.
അവിടുത്തെ ഭക്ഷണം നമ്മൾ മലയാളികൾക്ക് കുറച്ച് spley ആയി തോന്നും. പിന്നെ കൂളിം ഗ്ലാസ്സ്, തൊപ്പി, വെള്ളം എന്നിവ ഹംപിയാത്രയ്ക്ക് അനിവാര്യമാണെന്ന് അവിടുത്തെ കാലാവസ്ഥ ഞങ്ങളെ പഠിപ്പിച്ചു.
വിരുപക്ഷയ്ക്കടുത്താണ് മാതംഗി കുന്ന്. ഇതിനുമുകളിൽ കയറിയാൽ ഹംപി മുഴുവൻ കാണാം.മുകളിലൊരു ശിവക്ഷേത്രവുമായി നിൽക്കുന്ന മാതംഗി കുന്നിൽ നിന്നുള്ള ഹംപിയുടെ കാഴ്ച്ച അവിസ്മരണീയമാണ്.
തുംഗഭദ്ര നദിക്കടുത്താണ് ഹംപി എന്ന് പറഞ്ഞല്ലോ, ഈ നദിക്ക് ഒരു വശം കിഷ്ക്കിന്ദ എന്നറിയപ്പെടുന്നു.
തുംഗഭദ്രയിലൂടെ കൊട്ടവഞ്ചിയിൽ യാത്ര ചെയ്താൽ കിഷ്കിന്ദയിലെത്താം.
നിർഭാഗ്യവശാൽ നദിയിൽ വെള്ളം കൂടുതലായതിനാൽ കൊട്ടവഞ്ചിയിലെ യാത്രയ്ക്ക് പകരം റോഡ് മാർഗം ബൈക്കിലൂടെ ഞങ്ങൾ കിഷ്കിന്ദയിലെത്തി.
ഇവിടെ പ്രധാനമായി 2 ക്ഷേത്രങ്ങളാണുള്ളത്. ഹിന്ദു ഐതീഹമനുസരിച്ച് ഹനുമാൻ്റെ ജന്മസ്ഥലമായ മംങ്കി temple ഉം തുരങ്കങ്ങളും ഗുഹകളും കൊണ്ടലകൃതമായ നരസിംഹ ക്ഷേത്രവും .
ഈ തുരങ്കത്തിലൊരു പുറ്റ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അത് ഞങ്ങൾക്ക് പുതിയ ഒരു അറിവ് നൽകി. ഒരു സന്ന്യാസി തപസിരുന്ന സ്ഥലമാണെന്നും ആ സന്ന്യാസിയാണ് പുറ്റായി മാറിയതെന്നുമുള്ള കാര്യങ്ങൾ.
please watch the full video from youtube and subscribe