ഭാരതത്തിന്റെ 75-മത് റിപ്പബ്ലിക് ദിനത്തിൻറെ ഭാഗമായി ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വിദ്യാനഗർ യൂണിറ്റും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചു പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികളെ മാനസികമായി ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി "എ ടോക്ക് ഓൺ മൈൻഡ്ഫുൾ റെസിലൻസ്" (A Talk on Mindful Resilience) ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കാസർകോട് ജില്ലയിൽ പരവനടുക്കത്തുള്ള ഗവഃ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ കാസർകോടിലെ വിദ്യാർത്ഥികൾക്ക് അക്കര ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ മുഹമ്മദ് യാസിർ ക്ലാസ്സ് എടുത്തു.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ടിലെ കുട്ടികൾക്ക് പിരിമുറുക്കമില്ലാതെ പരീക്ഷ എഴുതാനും ജീവിതത്തെ ശാന്തമായി നേരിടാനും വിദ്യാർഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
എ. കെ.പി.എ വിദ്യാനഗർ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷനായ പരിപാടി കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ.എ. എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് ജില്ലാ ട്രൈബൽ ഓഫീസർ മല്ലിക എം മുഖ്യാതിഥിയായും മുഖ്യ പ്രഭാഷകനായി ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മോഹൻദാസ് വയലാംകുഴിയും പങ്കെടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ എസ്.ആർ, ഹെഡ്മിസ്ട്രസ് ലളിത എ, എ. കെ.പി.എ വിദ്യാനഗർ യൂണിറ്റ് സെക്രട്ടറി മഖ്സൂസ്, എ. കെ.പി.എ കാസർകോട് മേഖല പ്രസിഡന്റ് വാസു എ, വൈസ് പ്രസിഡന്റ് പ്രമോദ് ഐ ഫോക്കസ്, എ. കെ.പി.എ കാസർകോട് ജില്ല കമ്മിറ്റി അംഗം സുഖു സ്മാർട്ട്, സണ്ണി ജേക്കബ്, എ. കെ.പി.എ വിദ്യാനഗർ യൂണിറ്റ് പി.ആർ.ഒ നിയാസ് ചട്ടഞ്ചാൽ എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ സീനിയർ സൂപ്രണ്ട് പ്രസന്ന സ്വാഗതവും ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഓപ്പറേഷൻ ഹെഡ് ഡോ. കാർത്തിക എം നന്ദിയും പറഞ്ഞു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളായ ഗോപിക എം, അമൽ എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#betterlifefoundation #atalkonmindfulresilience #MuhammedYasir #AKPA #akpavidyanagarunit #GMRHSSKasaragod #tribaldevelopmentdepartment #kasaragod #stressrelief #dilipkkainikkaraias















