ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും. നാളെ ഓറഞ്ച് അലര്‍ട്ട്… ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും ഷട്ടറുകൾ 40 സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. നാല് മണിക്കൂര്‍ വരെ ട്രയല്‍ റണ്‍ ആണ് നടത്തുന്നത് .സെക്കന്റില്‍ 40,000 ലിറ്റര്‍ ജലമായിരിക്കുംപുറത്തേക്ക് ഒഴുക്കും. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.28 അടിയായി ഉയർന്നു.ട്രെയല്‍ റണ്ണിന് മുന്നോടിയായി നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.ദുരന്ത നിവാരണ അതോറിറ്റി ഇന്ന് രാത്രിയോടെ ഇടുക്കിയിലെതും. ഇന്നു രാത്രി കൺട്രോൾ റൂം തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത് 91.20 മില്ലിമീറ്റർ മഴയാണ്. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. എന്നാൽ ഇടുക്കി ജില്ലയുടെ പല ഭാഗത്തുംഇപ്പോളും കനത്ത മഴ തുടരുകയാണ്. അവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 12 ക്യാംപുകൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.


















